യൂത്ത് കോണ്ഗ്രസ് മാട്ടറയുടെ അഭിമുഖ്യത്തിൽ മാട്ടറയിലെ 500 വീടുകളിൽ പച്ചക്കറി കിറ്റ് വിതരണവും കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി ജനശ്രദ്ധ ആകർഷിച്ച റോബിൻ സാറിനെ ആദരിക്കലും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു


യൂത്ത് കോണ്ഗ്രസ് മാട്ടറയുടെ അഭിമുഖ്യത്തിൽ മാട്ടറയിലെ 500 വീടുകളിൽ പച്ചക്കറി കിറ്റ് വിതരണവും കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി ജനശ്രദ്ധ ആകർഷിച്ച റോബിൻ സാറിനെ ആദരിക്കലും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.കണ്ണൂർ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ സതീശൻ പാച്ചേനി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും മാതൃകാധ്യപകനായ റോബിൻ സാറിനെ ആദരിക്കുകയും ചെയ്തു.യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് ജെനറൽ സെക്രട്ടറി ഷൈജു ചപ്പിലിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡി സി സി ജെനറൽ സെക്രട്ടറി ശ്രീ ജോജി വട്ടോളി മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ യൂത്ത് കോണ്ഗ്രസ് മാട്ടറ വാർഡ് വൈസ് പ്രസിഡന്റ് ജസ്റ്റിൻ മുളന്താനത്ത് അധ്യക്ഷത വഹിച്ചു.

ഡി സി സി ഭാരവാഹികളായ പി സി ഷാജി,ബെന്നി തോമസ്,  ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റ് ടി എ ജസ്റ്റിൻ മണ്ഡലം പ്രസിഡന്റ് ജോസഫ് എ ജെ യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ദിലീപ് മാത്യു വാർഡ് കോണ്ഗ്രസ് പ്രസിഡന്റ് ശ്രീ ഷാജി തെക്കേമുറിയിൽ,വാർഡ് മെമ്പർ ശ്രീമതി സിജി മംഗലത്ത്കരോട്ട് ബൂത്ത് പ്രെസിഡന്റുമാരായ സുനിൽ അറക്കപറമ്പിൽ,ജോസ്‌കുട്ടി മുളന്താനത്ത് അഡ്വ കെ എസ് ബാബു തുടങ്ങിയവർ സംസാരിച്ചു.യൂത്ത് കൊണ്ഗ്രെസ് ബൂത്ത് പ്രസിഡന്റ് ജെറിൻ ഇളംതുരുത്തിപടവിൽ,പ്രവർത്തകരായ ജെറിൻ മുളന്താനത്ത്, ഷിൻസ് മുളന്താനത്ത്, നോബിൾ തെക്കേമുറിയിൽ,അതുൽ സൈമൻ,നോബിഷ് ഷാജി,ജിനു സി വി,പ്രദീഷ് എന്നിവർ നേതൃത്വം നൽകി.യൂത്ത് കോണ്ഗ്രസ് മാട്ടറ ബൂത്ത് ജെനറൽ സെക്രട്ടറി അമൽ ജോസ് പി നന്ദി പറഞ്ഞു

Post a Comment

أحدث أقدم

Join Whatsapp

Advertisement