ജൂലൈ 1 മുതൽ എടിഎം വഴി പണം പിൻവലിക്കുന്നവർ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ പണം നഷ്ടമാകാന്‍ സാധ്യത




കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ എടിഎം ഇടപാടുകള്‍ക്ക് ഇളവ് നല്‍കിയിരുന്നു. ജൂണ്‍ 30 വരെ ഒഴിവാക്കിയ നിരക്കുകള്‍ ജൂലെെ ഒന്നു മുതല്‍ പുനസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ എടിഎം ട്രാന്‍സാക്ഷനുള്‍, ഓണ്‍ലെെന്‍ ഇടപാടുകള്‍, മിനിമം ബാലന്‍സ് സൂക്ഷിക്കാതിരിക്കല്‍ ഉള്‍പ്പടെയുള്ള ഇടപാടുകള്‍ക്കാണ് അധിക തുക ഈടാക്കാതിരുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ നീട്ടിയില്ലങ്കില്‍ ജൂലെെ ഒന്നു മുതല്‍ വീണ്ടും ഇടപാടുകള്‍ക്ക് പഴയ നിരക്ക് ഈടാക്കിത്തുങ്ങും.

ജൂലെെ ഒന്നുമുതല്‍ എടിഎം വഴി നടത്തുന്ന ട്രാൻസാക്ഷനുകളില്‍ പുതിയതായി രണ്ട് മാറ്റങ്ങൾ ഉണ്ട്. ബാങ്ക്‌ ചാർജസിനെ സംബന്ധിച്ചുള്ളതാണ്‌ ആദ്യത്തെ മാറ്റം. കോവിഡ്‌ 19 പശ്ചാത്തലത്തിൽ ‌ കേന്ദ്ര ധനമന്ത്രാലയം എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നതിന് അധിക തുക ഈടാക്കിയിരുന്നില്ല. ‌മറ്റൊരു ആനുകൂല്യം നല്‍കിയത്  നമ്മുടെ ബാങ്ക്‌ അക്കൗണ്ടിൽ മിനിമം ബാലൻസ്‌ സൂക്ഷിക്കേണ്ട കാര്യമില്ല എന്നതായിരുന്നു. ലോക്ഡൗണില്‍ ഫൈൻ ഈടാക്കില്ലായിരുന്നു. ഈ രണ്ട്‌ അനുകൂല്യത്തിന്റെയും കാലാവധി ജൂൺ 30 വരെ മാത്രമായിരുന്നു.

Is it better to use an ATM or money exchange service while abroad
ജൂലൈ 1 മുതൽ ലിമിറ്റ്‌‌ കഴിഞ്ഞാൽ ബാങ്ക് ട്രാൻസാക്ഷന്‍‌ ‌ ചാർജ്ജ്സ്‌ ഈടാക്കിത്തുടങ്ങും. എസ്ബിഐയുടെ വെബ്സെെറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമ പ്രദേശങ്ങളിലെ ഉപഭോക്താവിന് എടിഎമ്മില്‍ നിന്ന് ഒരു മാസം ഫ്രീയായിട്ട് ‌ 8 ട്രാൻസാക്ഷൻ നടത്താം. ഇതിൽ 5 ട്രാൻസാക്ഷൻ എസ്ബിഐ എടിഎം മുഖേനയും ബാക്കി 3 ട്രാൻസാക്ഷൻ മറ്റു ബാങ്കുകളുടെ എടിഎം വഴിയും നടത്താം. നഗരങ്ങളിൽ ഉള്ളവര്‍ക്ക് ഒരു മാസത്തിൽ 10 ട്രാൻസാക്ഷൻ നടത്താം. അതിൽ 5 എണ്ണം എസ്ബിഐയുടെ എടിഎം വഴിയും മറ്റ്‌ എടിഎം വഴി 5 ട്രാൻസാക്ഷനും നടത്താം. അത്‌ കഴിഞ്ഞുള്ള ട്രാൻസാക്ഷനുകള്‍ക്ക് ‌ 20 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റ്‌ ഇടപാടുകൾക്ക് 8 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റൊരു മാറ്റം മിനിമം ബാലൻസ്‌ ആണ്‌. മിനിമം ബാലൻസ്‌ സൂക്ഷിച്ചില്ലെങ്കിൽ അതിനും‌ ഫൈൻ ഈടാക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement