മഴ ശക്തമായി; മലയോര മേഖലയിലെ രാത്രി ഗതാഗതം നിയന്ത്രിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി


തി​രു​വ​ന​ന്ത​പു​രം: കോഴിക്കോട്, കണ്ണൂർ, എറണാകുളം, കോ​ട്ട​യം, ഇടുക്കി ജി​ല്ല​ക​ളി​ലെ മലയോര മേഖലകളിൽ കനത്ത മ​ഴ തുടരുന്നതിനാൽ ഈ മേഖലകളിലേക്ക് രാ​ത്രി ഗതാഗതം നിയന്ത്രിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അ​തോ​റി​റ്റി ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് നിർദേശം ന​ൽ​കി. 

ഇവിടങ്ങളിലെ പൊ​ലീ​സ്, ഫ​യ​ർ ആൻഡ് റെ​സ്ക്യൂ, റ​വ​ന്യൂ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ജാഗ്രത പാലിക്കണം. അപകട സൂചന ല​ഭി​ച്ചാ​ൽ ഉ​ട​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ സജ്ജമായിരിക്കണം. 
വെ​ള്ളം ക​യ​റാ​ൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ക്യാമ്പുകൾ ആരംഭിക്കാനുള്ള നിർദേശം തദ്ദേശ സ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസർമാർക്കും ന​ൽ​കാ​മെ​ന്നും അധികൃതർ അ​റി​യി​ച്ചു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement