ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടത്തി കെ എസ് യൂ ഇരിക്കുർ ബ്ലോക്ക് കമ്മിറ്റി


ഇരിക്കുർ: മൊബൈൽ ടവറിന്റെ  പ്രസരണശേഷി കുറവു മൂലം   ഓൺലൈൻ പഠനം മുടങ്ങിയിട്ടും  ഈ വിഷയം  അധികാരികളെ നിരന്തരം അറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാത്തതിൽ  പ്രതിഷേധിച്ച് കെ എസ് യൂ ഇരിക്കുർ ബ്ലോക്ക് കമ്മിറ്റി ഇരിക്കുറിലെ bsnl ഓഫീസിലേക്ക് വിദ്യാർത്ഥി മാർച്ചും ഉപരോധവും സംഘടിപ്പിച്ചു  ഉരത്തൂർ കല്യാട് മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യത്തിന് BSNL ലാൻഡ്ലൈൻ ബ്രോഡ്ബാന്റ് സംവിധാനം ഒരുക്കണമെന്ന് കെ എസ് യൂ ഇരിക്കുർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു  കെ എസ് യൂ ജില്ല ഉപാധ്യക്ഷൻ അഭിജിത്ത് സി ടി മാർച്ച്  ഉത്ഘാടനം ചെയ്തു  കെ എസ് യൂ ഇരിക്കുർ നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് തലക്കൽ അധ്യക്ഷത വഹിച്ചു  കെ എസ് യൂ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാലാട്  മുഖ്യ പ്രഭാഷണം നടത്തി  ഇരിക്കുർ നിയോജകമണ്ഡലം  വൈസ് പ്രസിഡന്റ് ആൽബിൻ അറയ്ക്കൽ 
ജനറൽ സെക്രട്ടറി മാരായ നീൽ തോമസ് ,അഭിജിത്ത് നടുവിൽ ബിലാൽ ഇരിക്കുർ ബ്ലോക്ക്  സെക്രട്ടറി അബിൻ വടക്കേക്കര ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ  മുജീബ് ഇരിക്കുർ ജിബിൻ പി വി എന്നിവർ മാർച്ചിനും ഉപരോധത്തിനും നേതൃത്വം നൽകി
പത്തുദിവസത്തിനകം പരിഹാരം ഉണ്ടാവും എന്ന് അധികൃതർ ഉറപ്പുനൽകിയതിന് ശേഷമാണ് കെ എസ് യൂ ഉപരോധം അവസാനിപ്പിച്ചത്


Post a Comment

أحدث أقدم

Join Whatsapp

Advertisement