പയ്യാവൂർ പാറക്കടവിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി


പയ്യാവൂർ പാറക്കടവിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുൺ എന്നിവരുടെ മൃതദേഹമാണ് വൈകിട്ട് കണ്ടെത്തിയത്.
ഇരിക്കൂർ ബ്ലാത്തൂർ സ്വദേശി മനീഷിൻ്റെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു.
ഇന്നലെ കുളിക്കുന്നതിനിടെയാണ് മൂന്ന് പേരും ഒഴുക്കിൽപ്പെട്ടത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെയും ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. പുഴയുടെ ആഴക്കൂടുതല്‍ കാരണം ഫയര്‍ഫോഴ്സ് ഇന്നലെ തിരച്ചില്‍ അവസാനിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ച് 15 മിനിറ്റിനികം തന്നെ മനീഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് വൈകീട്ടോടെയാണ് സനൂപിൻ്റെയും അരുണിൻ്റെയും മൃതദേഹം കണ്ടെടുത്തത്.
കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍പ്പെട്ട സനൂപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ട മറ്റൊരു സുഹൃത്താണ് നാട്ടുകാരെ വിവരമറിയിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement