കരുവഞ്ചാൽ:നാല് വർഷമായി തകർന്ന് കിടക്കുന്ന കരുവഞ്ചാൽ വെള്ളാട് റോഡിനോടുള്ള അധികാരികളുടെ അവഗണയ്ക്കെതിരെ കയാക്കിങ് നടത്തി വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ.ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കരുവഞ്ചാൽ നിവാസികളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയംതട്ടിലേക്കും പൈതൽമലയിലേക്കും ഉള്ള പ്രധാന റോഡ് കൂടിയാണിത്.എന്നാൽ ഈ റോഡ് ഗതാഗത യോഗ്യമാക്കാൻ തരത്തിൽ യാതൊരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
നിരവധി കുട്ടികൾ സ്കൂളുകളിലേക്ക് പോകുവാൻ ഉപയോഗിക്കുന്ന റോഡ് ആണിത്.വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നതും ഇവിടെ ഇപ്പൊ നിത്യസംഭവമാണ്
ഈ അവസരത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.യുവസംവിധായകനും പൊതുപ്രവർത്തകനുമായ അൻഷാദ് കരുവഞ്ചാലിന്റെ നേതൃത്വത്തിലാണ് ജനകീയ സമരം ആവിഷകരിച്ചു നടത്തിയത്.
തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം


Post a Comment