അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ കോളനികളിൽ ഓണ്ലൈൻ പഠനസൗകര്യം ഏർപ്പെടുത്തി


അയ്യൻകുന്ന്:ഇരിട്ടി ബി.ആർ.സിക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച 17 ടി.വികളിൽ മൂന്നെണ്ണം അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ കോളനികളിലെ സാംസ്കാരിക കേന്ദ്രങ്ങൾക്ക് നൽകി. മൂന്നാം കുറ്റി കോളനിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.തോമസ് വർഗ്ഗീസ് ടി.വി വിതരണം ഉദ്ഘാടനം ചെയ്തു.. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഷീജസെബാസ്റ്റ്യൻ ടി.വി ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബീന റോ ജസ് അധ്യക്ഷത വഹിച്ചു.ബി.ആർ.സി. കോർഡിനേറ്റർ സി.വി.കുര്യൻ സ്വാഗതവും പഞ്ചായത്തംഗം ശ്രീ .സണ്ണി നന്ദിയും പറഞ്ഞു.
മുണ്ടയാപറമ്പ് കോളനി, കൊട്ടുകപ്പാറ IHDP കോളനി എന്നിവിടങ്ങളിലും ടി.വി നല്കി. അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് വലിയ തൊട്ടിയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ്, വാർഡ് മെമ്പർമാരായ ശ്രീ.വേണു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. വിവിധ BRC കളിൽ പഠന സൗകര്യമൊരുക്കുന്നതിന് നേതൃത്വം നല്കിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിനും അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.

Post a Comment

أحدث أقدم

Join Whatsapp

Advertisement