കണ്ണൂർ: സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു കണ്ണൂർ വിമാനത്താവളത്തിൽ അതീവ ജാഗ്രത. നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിമാനത്താവളത്തിൽ ജാഗ്രത നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഇതോടെ വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാൻഡന്റ് ഓഫീസ് അടച്ചു. ഇപ്പോഴുണ്ടായ സംഭവം എയർപോർട്ട് പ്രവർത്തനത്തെ ബാധിക്കില്ലെന്നും യാത്രക്കാർക്ക് ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. കണ്ണൂരിൽ എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ജോലിയിലുണ്ടായിരുന്നു 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്ക് മാറ്റി.

إرسال تعليق