കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍നിന്നു കോവിഡ് 19 രോഗമുക്തി നേടിയ വയോധികന് മരിച്ചു. പാപ്പിനിശേരി വെസ്റ്റ് ഇല്ലിപ്പുറം സ്വദേശി രാമാലയത്തില്‍ പോരയില്‍ കുഞ്ഞിരാമന് നമ്ബ്യാര്‍ (81) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.45 ന് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലായിരുന്നു മരണം.
മകളുടെ കൂടെ ഡല്‍ഹിയിലായിരുന്ന കുഞ്ഞിരാമന് നമ്ബ്യാര്‍ ഈ മാസം 14 നാണ് കണ്ണൂരില്‍ എത്തിയത്. എത്തിയപ്പോള്‍ത്തന്നെ രോഗാവസ്ഥയിലായിരുന്നതിനാല്‍ പരിയാരത്ത് ചികില്‍സയിലായിരുന്നു. അതിനിടയിലാണ് സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
പിന്നീട് 19, 20 തീയതികളില്‍ നടന്ന പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വൃക്കരോഗമുള്പ്പെടെയുള്ളതിനാല് ആശുപത്രിയിലെ തീവ്രപരിശോധനാ വാര്‍ഡില്‍ കഴിയുകയായിരുന്നു.
കണ്ണൂർ
إرسال تعليق