ക​ണ്ണൂ​രി​ല്‍ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു






ക​ണ്ണൂ​ര്‍: പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നു കോ​വി​ഡ് 19 രോ​ഗ​മു​ക്തി നേ​ടി​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. പാ​പ്പി​നി​ശേ​രി വെ​സ്റ്റ് ഇ​ല്ലി​പ്പു​റം സ്വ​ദേ​ശി രാ​മാ​ല​യ​ത്തി​ല്‍ പോ​ര​യി​ല്‍ കു​ഞ്ഞി​രാ​മ​ന്‍ ന​മ്ബ്യാ​ര്‍ (81) ആ​ണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച രാ​ത്രി 8.45 ന് ​പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​സ്പ​ത്രി​യി​ലാ​യി​രു​ന്നു മരണം.

മ​ക​ളു​ടെ കൂ​ടെ ഡ​ല്‍​ഹി​യി​ലാ​യി​രു​ന്ന കു​ഞ്ഞി​രാ​മ​ന്‍ ന​മ്ബ്യാ​ര്‍ ഈ ​മാ​സം 14 നാ​ണ് ക​ണ്ണൂ​രി​ല്‍ എ​ത്തി​യ​ത്. എ​ത്തി​യ​പ്പോ​ള്‍​ത്ത​ന്നെ രോ​ഗാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ പ​രി​യാ​ര​ത്ത് ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്.

പി​ന്നീ​ട് 19, 20 തീ​യ​തി​ക​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. എ​ന്നാ​ല്‍ വൃ​ക്ക​രോ​ഗ​മു​ള്‍​പ്പെ​ടെ​യു​ള്ള​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ശോ​ധ​നാ വാ​ര്‍​ഡി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.
കണ്ണൂർ

Post a Comment

Previous Post Next Post

Join Whatsapp

Advertisement