ഫോണുകളിൽ മുഴങ്ങി കേൾക്കുന്ന കൊറോണ ബോധവൽക്കരണ റിങ്ടോൺ ശബ്ദത്തിനുടമയായ ഇരിട്ടിക്കാരി : ടിന്റുമോൾ ജോസഫ്

ഇരിട്ടി: കഴിഞ്ഞ മൂന്നു  മാസമായി കേരളത്തിൽ ആരെ വിളിച്ചാലും നമ്മൾ ആദ്യം കേൾക്കുന്ന ശബ്ദം

"കൊറോണാ വൈറസിനോട് ഇന്ന് ലോകമെങ്ങും പോരാടുകയാണ്..... എന്നാൽ നമ്മുടെ പോരാട്ടം രോഗത്തോടാണ്, രോഗികളോടല്ല ....." പൊതുജന
താൽപര്യാർത്ഥം ഭാരത സർക്കാരിന്റെ അറിയിപ്പായി നമ്മുടെ കാതുകളിൽ വ്യത്യസ്ത സന്ദേശങ്ങളുമായി ടിൻറു മോളെത്തും. മനോഹരമായ ശബ്ദത്തിൽ ഉച്ചാരണ ശുദ്ധിയോടെ പറക്കുന്ന ഈ സന്ദേശങ്ങൾക്കു പിന്നിൽ ജന്മം കൊണ്ട് കണ്ണൂർകാരിയും  ഇപ്പോൾ പാലായിൽ കുടുംബവീടും ദില്ലിയിൽ താമസവുമാക്കിയ  പാലാക്കാരിയാണെന്ന കാര്യം ഇന്നും പലർക്കും അറിയില്ല. 

 ദില്ലി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ  ഇൻറർനാഷണൽ റിലേഷൻസിൽ പി.ജി. കഴിഞ്ഞ ശേഷം ഡാൻസ്, കളരിപ്പയറ്റ്, നാടകം എന്നിവയിൽ ഗവേഷണ താൽപ്പര്യത്തോടെ പ്രവർത്തിക്കുന്ന ടിന്റു മോൾ ജോസഫ്, പാലായിൽ മുണ്ടുപാലം തറപ്പേൽ കുടുംബാംഗമാണ്.അച്ഛൻ ടി.വി. ജോസഫ്, അമ്മ മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയ്ക്കടുത്ത് പൂവത്തുങ്കൽ ആലീസ്.ഒരു സഹോദരനുണ്ട് ,ടിബിൻ ജോസഫ്. മസ്ക്കറ്റിലാണ്. 

അഞ്ചാം ക്ലാസ്സ് വരെ കണ്ണൂർ ഇരിട്ടിയിലും കേളകത്തുമായാണ് പഠിച്ചത്.പിന്നീട് കുടുംബം കർണ്ണാടകയിലെ സുള്ള്യയിലേക്ക് പോയി. തുടർന്നുള്ള പഠനം കർണ്ണാടകത്തിലായിരുന്നു. ചെറുപ്പത്തിൽ ഡാൻസിനും, അഭിനയത്തിനും പ്രസംഗത്തിനുമൊക്കെ ഒട്ടേറെ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്.
സിവിൽ സർവ്വീസ് മോഹവുമായാണ് ജെ.എൻ. യു. വിലേക്ക് വണ്ടി കയറിയത്. ദൗർഭാഗ്യവശാൽ സിവിൽ സർവ്വീസിലേക്ക് പോകാൻ കഴിഞ്ഞില്ല. 

ദില്ലിയിൽ പഠനം തുടരവേ ചില അധ്യാപകർ മുഖേനയാണ് ആദ്യം പരസ്യങ്ങൾക്കായി ശബ്ദം കൊടുത്തു തുടങ്ങിയ ടിന്റു  ആദ്യമൊക്കെ ഒരു രസത്തിനു വേണ്ടി ചെയ്തതായിരുന്നു 
ഇതൊരു വരുമാന മാർഗ്ഗമാണെന്നു തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ രണ്ടര വർഷമായി പരസ്യ ശബ്ദ രംഗത്ത് സജീവമായി ടിന്റു  പ്രവർത്തിക്കുന്നു .
ദൂരദർശനിലെ പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന പരിപാടിക്ക് ശബ്ദം കൊടുത്തത് വഴിത്തിരിവായി. പിന്നീട് കേന്ദ്ര സർക്കാരിന്റെ ഒട്ടേറെ മന്ത്രാലയങ്ങളുടെ പരസ്യങ്ങൾ ..... കേരളത്തിലെ പൾസ് പോളിയോ അറിയിപ്പ്, സർവ്വ ശിക്ഷ അഭിയാൻ, തപാൽ ഇൻഷുറൻസ്, ജൻധൻ യോജന, ശുചിത്വ ഭാരത പദ്ധതി ...... പ്രമുഖ കമ്പിനികളുടെ  ഉൽപ്പന്നങ്ങൾക്കായുള്ള വാണിജ്യ പരസ്യങ്ങൾ .... ഇങ്ങനെ കളം നിറഞ്ഞ് നിൽക്കുമ്പോഴാണ് കോവിഡ് ബോധവൽക്കരണ സന്ദേശ ശബ്ദത്തിനായി വിളിക്കുന്നത്. ആകെ 22 ഭാഷകളിൽ എടുത്ത കോവിഡ് സന്ദേശത്തിന്  മലയാളത്തിൽ മൂന്നു വ്യത്യസ്ത ഭാഗങ്ങളിലായി  ശബ്ദം കൊടുക്കേണ്ട ചുമതലയാണ് ടിന്റുവിന്  ലഭിച്ചത്...

Post a Comment

أحدث أقدم

Join Whatsapp

Advertisement