ഉളിക്കൽ പഞ്ചായത്ത് മത്സ്യ - മാംസ മാർക്കറ്റ് ജൂലൈ 6 മുതൽ പ്രവർത്തനമാരംഭക്കും



ഉളിക്കൽ:ഉളിക്കൽ ടൗണിലും,  ഒന്നര കിലോമീറ്റർ ചുറ്റളവുകളിലും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മത്സ്യ - മാംസ മാർക്കറ്റുകളെ  ഏകോപിപ്പിച്ചു കൊണ്ട് ഒരു മാർക്കറ്റിൽ പ്രവർത്തിപ്പിക്കുന്നതിനായി പഞ്ചായത്ത് ഉളിക്കൽ ബസ്റ്റാന്റിന്‌ സമീപത്ത് പണി കഴിപ്പിച്ച മാർക്കറ്റ് കെട്ടിടം ജൂലൈ 6 മുതൽ പ്രവർത്തനം ആരംഭിക്കും. മാർക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 2019 സെപ്റ്റംബറിൽ നടത്തിയെങ്കിലും പ്രവത്തനം തുടങ്ങാൻ സാധിച്ചിരുന്നില്ല. ടൗണിൽ ചിന്നി ചിതറിക്കിടക്കുന്ന മത്സ്യ - മാംസ മാർക്കറ്റുകൾ പഞ്ചായത്ത് മാർക്കറ്റിലേക്ക് മാറുന്നതോടു കൂടി ടൗണിലെ മാലിന്യ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാവും. 
2012 ൽ ആരംഭിച്ച മാർക്കറ്റ് കെട്ടിടം പണി പൂർത്തീകരിച്ച് തുറന്ന് കൊടുക്കുന്നതിന് വന്ന കാലതാമസം ഇത് വരെ 8 വർഷമാണ്.  2019 ൽ  മാർക്കറ്റിന്റെ ലേല നടപടി പൂർത്തീകരിച്ച് തുറക്കാൻ ശ്രമിച്ചപ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് മാർക്കറ്റ് ഉടമകൾ കോടതിയെ സമീപിക്കുകയും, മാർക്കറ്റ് തുറക്കുന്നതിന് കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. 
കോടതി സ്റ്റെ നീങ്ങിയ ശേഷം 2020 ഏപ്രിൽ ഒന്നു മുതൽ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കാൻ ആലോചിച്ചെങ്കിലും കോവിഡ് (19) പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ ആയതിനാൽ തുടങ്ങാൻ സാധിച്ചില്ല.
ഇപ്പോൾ ജൂലൈ 5 മുതൽ മാർക്കറ്റുകൾ പഞ്ചായത്ത് മാർക്കറ്റിലേക്ക് മാറി പ്രവർത്തിക്കണമെന്ന് അറിയിച്ചു കൊണ്ടുള്ള പഞ്ചായത്തിന്റെ അറിയിപ്പ് നോട്ടീസാണ്  ഉടമകൾക്ക് നൽകിയിട്ടുള്ളത്. എന്നാൽ ജൂലൈ 5 ഞായറാഴ്ചയായതു കൊണ്ട് ജൂലൈ 6 മുതൽ മാറി പ്രവർത്തിക്കാനാണ് നിർദേശം.

Post a Comment

أحدث أقدم

Join Whatsapp

Advertisement