ഉളിക്കൽ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉളിക്കൽ പഞ്ചായത്തിലെ 19-ാം വാർഡ് പെരുമ്പള്ളി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു


കണ്ണൂർ ജില്ലയിലെ നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ നാലു തദ്ദേശ സ്ഥാപന വാര്‍ഡുകളെ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

കണ്ണൂര്‍ കോര്‍പറേഷനിലെ 31, 42 ഡിവിഷനുകള്‍, കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ 22-ാം വാര്‍ഡ്, ഉളിക്കല്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.

നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന മുണ്ടേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement