ഉളിക്കൽ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് മാസ്‌ക്ക്‌ വിതരണം ചെയ്ത് MSF ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി

ഉളിക്കൽ: ഉളിക്കൽഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ SSLC, പ്ലസ് ടു പരീക്ഷയെഴുതാൻ വരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള മാസ്‌ക്കുകൾ ഉളിക്കൽ പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി സ്കൂൾ അധികാരികൾക്ക് കൈമാറി. പഞ്ചായത്ത്‌ എം.എസ്.എഫ്. പ്രസിഡന്റ് റിസ്‌വാൻ ടി.എൻ. ഉളിക്കൽ സ്കൂളിലെ പ്രധാനധ്യാപിക വിമല ടീച്ചർക്കും,  ജനറൽ സെക്രട്ടറി റംഷാദ്, മണിക്കടവ് സ്കൂളിലെ പ്രധാനധ്യാപകൻ തോമസ് മാസ്റ്റർക്കുമാണ് കൈമാറിയത്. മണ്ഡലം എം.എസ്.എഫ്. ജോയിന്റ്  സെക്രട്ടറി മുബഷിർ ഉളിക്കൽ, അർഷാദ് ഉളിക്കൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement