കെ.പി.സി.സി. ആഹ്വാന പ്രകാരം ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിക്കൽ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം KPCC ജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉ്ഘാടനം ചെയ്യ്തു

കർഷകരുടെയും തൊഴിലാളികളുടേയും ബാങ്ക് വായ്പകൾ എഴുതി തള്ളണം

അഡ്വ.സജീവ് ജോസഫ്

ഉളിക്കൽ: ലോക് ഡൗണിനെ തുടർന്ന് ജീവിതം വഴിമുട്ടിയ ചെറുകിട കർഷകരുടെയും പാവപ്പെട്ട തൊഴിലാളികളുടേയും ബാങ്ക് വായ്പകൾ എഴുതിത്തള്ളണമെന്ന് കെ.പി.സി.സി. ജന.സെക്രട്ടറി അഡ്വ. സജീവ് ജോസഫ് കേന്ദ്ര-സംസ്ഥാന സർക്കാരുകളോ ടാവശ്യപ്പെട്ടു. 
കെ.പി.സി.സി. ആഹ്വാന പ്രകാരം ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിക്കൽ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻ്റെ ഏക പ്രതീക്ഷയായ കാർഷിക മേഖലക്ക് ഉത്തേജനം നല്കാൻ യാതൊരു പാക്കേജും പ്രഖ്യാപിക്കാത്തത് ആശങ്കാജ ജനകമാണ്. അടിയന്തിരമായി നിർധനർക്ക് 7500 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭ്യമാക്കണം. പുതു കൃഷിക്കായി പലിശരഹിത വായ്പയും വിത്തും വളവും മറ്റും ലഭ്യമാക്കുന്ന വിപുലമായ പദ്ധതികളും ഉടൻ നടപ്പിലാക്കണമെന്ന് സജീവ് ജോസഫ് ആവശ്യപ്പെട്ടു.

 ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. ടി.എ. ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പർ ചാക്കോ ജെ പാലക്കമോടി, ഡി.സി.സി. ഭാരവാഹികളായ പി.സി. ഷാജി, ബെന്നി തോമസ്, ബേബി തോലാനി, മണ്ഡലം പ്രസിഡണ്ട്  ജോസഫ് ആഞ്ഞിലത്തോപ്പിൽ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് പൂമല പ്രസംഗിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement