ഉളിക്കൽ: നെല്ലിക്‌കാംപൊയിൽ ഫൊറോനയുടെ ആഭിമുഖ്യത്തിൽ ലോക നേഴ്സ് ദിനത്തോടനുബന്ധിച്ച് പുറവയൽ പബ്ലിക് ഹെൽത്ത് സെന്ററിലെ മുഴുവൻ ജീവനക്കാർക്കും മധുര പലഹാരങ്ങൾ അടങ്ങിയ കിറ്റുകൾ നൽകി.
കൂടാതെ ജീവനക്കാരോട് തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി വീഡിയോ കോളിങ് വഴി നേരിട്ട് ആശംസ അറിയിക്കുകയും ചെയ്തു.
KCYM നെല്ലിക്‌കാംപോയിൽ മേഖല പ്രസിഡന്റ് അഖിൽ ചാലിൽ പുത്തൻ പുരയിൽ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം എബിൻ കുര്യാക്കോസ്, ജനറൽ സെക്രട്ടറി ബിബിൻ കരിമ്പനക്കൽ, മേഖല ഭാരവാഹികൾ ആയ ക്രിസ്റ്റോ ഓലിക്കൽ, മെൽവിൻ വട്ടത്തറ, ജിസ്മോൻ മണിപ്പാറ എന്നിവർ നേതൃത്വം നൽകി...

إرسال تعليق