മാട്ടറ :കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലക്കാനുള്ള തീരുമാനങ്ങളിലും പ്രതിഷേധിച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി മാട്ടറ ബി എസ് എൻ എൽ ഓഫീസിന്റെ മുന്നിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. നിക്ഷേപങ്ങളെ ആകര്ഷിക്കാനെന്ന പേരിൽ തൊഴിൽ നിയമങ്ങളെ സസ്‌പെൻഡ് ചെയ്തുകൊണ്ട് നിരവധി സമരങ്ങൾ കൊണ്ട് നേടിയെടുത്ത തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ അവകാശങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള നയസമീപനങ്ങൾ പ്രഖ്യാപിക്കുന്നതിലൂടെ ബി ജെ പി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളാണ് പുറത്ത് വരുന്നതെന്ന് സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്കെതിരെയുള്ള നയങ്ങൾ നടപ്പാക്കിതുടങ്ങിയിരിക്കുകയാണ്. കേരളം ഇത്തരം നയങ്ങൾ നടപ്പാക്കില്ലെന്നു പറഞ്ഞു കഴിഞ്ഞു. എങ്കിലും രാജ്യത്തെ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനങ്ങളിൽ നിന്നും സർക്കാർ പിന്മാറണം എന്നതാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യം. രാജ്യത്തെ രക്ഷിക്കാനെന്ന പേരിൽ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലച് ഈ കൊറോണകാലത്ത് വൻ സാമ്പത്തിക ശക്തികൾക്ക് മുന്നിൽ രാജ്യത്തെ അടിയറവ് വെക്കാൻ ആണ് ബി ജെ പിയുടെ ശ്രമം എന്നും ഈ സമരം തൊഴിലാളികൾക്ക് വേണ്ടി മാത്രമല്ല ഈ രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടി കൂടിയാണെന്നും സമരം ഉദ്ഘടനം ചെയ്ത സി ഐ ടി യു പ്രതിനിധി സരുൺ തോമസ് പറഞ്ഞു. സമരം ഐ എൻ ടി യു സി പ്രതിനിധി വിൽസൺ വെട്ടിക്കാട്ടിലിന്റെ അധ്യക്ഷതയിൽ സരുൺ തോമസ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധി തോമസ് പുൽപ്ര സ്വാഗതവും തോമസ് പുതുപ്പറമ്പിൽ നന്ദിയും പറഞ്ഞു. ജോഷി വയലിൽകൊല്ലാട്ട്, പ്രബിൻ കോങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു


إرسال تعليق