എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു



എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു
 മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗൺ മാനദണ്ഡത്തിലുള്ളതിനാലാണ് തീരുമാനം. മെയ് 26-നാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും  തുടങ്ങാനിരുന്നത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്താനാകുമോ എന്നത് ആലോചിക്കുന്നുണ്ട്.

മെയ് 31-ന് ശേഷം എപ്പോൾ പരീക്ഷകൾ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്പോൾ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ വേണം എന്നതും, അതിന് വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണം എന്നതും ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസമന്ത്രി ഉന്നതതലയോഗം വിളിച്ചത്. ഇത് വരെ പൂർത്തിയായ എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയവും ഇന്ന് തുടങ്ങുകയാണ്.
🔹🔹🔹🔸🔸🔸🔹🔹🔹


Post a Comment

أحدث أقدم

Join Whatsapp

Advertisement