തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടിയതോടെ കൊവിഡ് വോളണ്ടിയര്‍മാര്‍ക്ക് ക്ഷാമം. ആവശ്യത്തിന് വനിത വോളണ്ടിയര്‍മാരെ കിട്ടാനാണ് കൂടുതല്‍ ബുദ്ധിമുട്ട്. നിരവധി പേര്‍ വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പലരും വിളിക്കുമ്ബോള്‍ വരുന്നില്ലെന്നാണ് പരാതി.
കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നവരാണ് കൊവിഡ് വോളണ്ടിയര്‍മാര്‍. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ പാര്‍പ്പിക്കുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലെ കാര്യങ്ങളെല്ലാം നോക്കുന്നത് വോളണ്ടിയര്‍മാരാണ്. രജിസ്ട്രര്‍ ചെയ്ത യുവാക്കളില്‍ വലിയൊരു ശതമാനത്തിനും സേവനം ചെയ്യാന്‍ താത്പര്യമുണ്ടെങ്കിലും വീട്ടുകാര്‍ സമ്മതിക്കാത്തതാണ് പ്രശ്നം. എന്നാല്‍, കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ആശങ്ക വേണ്ടെന്ന് വോളണ്ടിയര്‍മാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹിക സന്നദ്ധസേന എന്ന വെബ്സൈറ്റില്‍ രജിസ്ട്രര്‍ ചെയ്താല്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കാം. വരും ദിവസങ്ങളില്‍ കൂടുല്‍ പേര്‍ സേവനത്തിനായി രംഗത്ത് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ.

إرسال تعليق