ഇരിട്ടി: കൊവിഡ് മാഹാമാരിവിതച്ച ദുരന്ത ക്കയത്തിൽ നിന്നും കൈരളിയെ കരകയറ്റാൻ തൊഴിലെടുത്തു കിട്ടിയ കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് കൈമാറി വർക്ക്ഷോപ്പ് ഉടമയും തൊഴിലാളികളും മാതൃകയായി
കാൽ നൂറ്റാണ്ടായി കീഴൂരിൽ പ്രവർത്തിച്ചു വരുന്ന അർഷഓട്ടോ ഗ്യാരേജ് ഉടമ കീഴൂർ സ്വദേശി വി.സരേഷും സ്ഥാപനത്തിലെ എട്ടു ജീവനക്കാരുമാണ് തങ്ങളുടെ തൊഴിലെടുത്ത കൂലി ദുരിതാശ്വാസ നിധി യിലേക്ക് കൈമാറി മനുഷ്യത്വത്തിന്റെ കാരുണ്യമാതൃക തീർത്തത്
ലോക്ക് ഡൗൺ കാലത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ വാഹനങ്ങൾ റിപ്പയർ ചെയ്യാൻ ആഴ്ച്ചയിൽ രണ്ട് ദിവസം വർക്ക്ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവാദം ലഭിച്ചിരുന്നു ഈ സമയം ജോലിയെടുത്ത വകയിലുള്ള കൂലിയും തകരാറിലായി വഴിയിൽ കിടന്ന വാഹനങ്ങൾ സ്ഥലത്തു പോയി റിപ്പയർ ചെയ്ത വകയിൽ കിട്ടിയ കൂലിയുമുൾപെടെ ഇരുപതിനായിരത്തോളം രൂപയാണ് വർക്ക്ഷോപ്പ് ഉടമയായ സരേഷും, തൊഴിലാളികളായ കെ.ശ്രീകാന്ത്, ശ്രീവിൻ, രഞ്ചി, ശരത്, പ്രശാന്ത്, അശ്വന്ത്, നവനീത്, കെ. പ്രശാന്ത് എന്നിവർ ചേർന്ന് ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന ചെയ്തത്
മുഖ്യമന്ത്രിയുടെ.ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായി സരേഷും, ജീവനക്കാരും ചേർന്ന് ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന് തുക കൈമാറി
إرسال تعليق