കണ്ണൂരും കോട്ടയവും കേന്ദ്ര സർക്കാരിന്റെ റെഡ് സോണിൽ; മെയ് 3ന് ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും

കണ്ണൂരും കോട്ടയവും കേന്ദ്ര സർക്കാരിന്റെ റെഡ് സോണിൽ; മെയ് 3ന് ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും
ലോക്ക് ഡൗണ്‍ മെയ് 3ന് അവസാനിക്കാനിരിക്കെ ബാക്കി നില്‍ക്കെ സംസ്ഥാനങ്ങളിലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളുടെ പട്ടികയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലും 319 ജില്ലകള്‍ ഗ്രീന്‍ സോണിലുമാണ്. കേരളത്തില്‍ കണ്ണൂര്‍, കോട്ടയം എന്നി ജില്ലകള്‍ മാത്രമാണ് കേന്ദ്രത്തിന്റെ പട്ടികയില്‍ റെഡ് സോണിലുളളത്. ഇവിടെ തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ഓറഞ്ച് സോണില്‍ ഭാഗിക ഇളവുകള്‍ നല്‍കും. ഗ്രീന്‍ സോണില്‍ കൂടുതല്‍ ഇളവുകള്‍ വരും. അതേസമയം വയനാട്, എറണാകുളം എന്നിങ്ങനെ രണ്ട് ജില്ലകളെ മാത്രമാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കി പത്ത് ജില്ലകളും ഓറഞ്ച് സോണിലാണ്.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങളിലാണ് കൂടുതല്‍ റെഡ് സോണുകളുളളത്. ഉത്തര്‍പ്രദേശില്‍ 19 ജില്ലകളും മഹാരാഷ്ട്രയില്‍ 14 ജില്ലകളും തമിഴ്‌നാട്ടില്‍ 12 ജില്ലകളും ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ പതിനൊന്നും പത്തും ജില്ലകള്‍ വീതവുമാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement