നുച്ചിയാട് . ലോക്ക് ഡൗൺ മൂലം തിരികെ ജോലിയിൽ പ്രവേശിക്കാനാവാതെ വന്ന പ്രവാസി കേരളീയർക്ക് നോർക്ക റൂട്ട്സ് മുഖേന ഗവ: അനുവദിച്ച 5000 രൂപ ധന സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഓൺലൈൻ മുഖേന സമർപ്പിക്കുന്നതിന് SYS -SSF നുച്യാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ 21 മുതൽ ഏപ്രിൽ 30 വരെയുള്ള എല്ലാ ദിവസങ്ങളിലും ഓൺലൈൻ ഹെല്പ് ഡെസ്ക് ആരംഭിച്ചു .
ലോക്കഡൗണിൽ അക്ഷയ - ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാത്തതിനാൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഹെല്പ് ഡെസ്ക് ആരംഭിച്ചത് . ഹെല്പ് ഫ്രം ഹോം ഹെല്പ് ഡെസ്ക് സേവനം തീർത്തും സൗജന്യമാണ്
കൂടുതൽ വിവരങ്ങൾക്ക് നജീബ് നഈമി -9526209684 , ഉമർ മുഖ്താർ 7025303402, ജാബിർ 6282804791 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
അർഹതപ്പെട്ട മുഴുവൻ പ്രവാസികളും സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ഹെല്പ് ഡെസ്ക് കൺവീനർ നജീബ് നഈമി അറിയിച്ചു
إرسال تعليق