ഇരിട്ടി : ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും സാമൂഹിക അകലം പാലിക്കാതെ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ പൊലിസും റവന്യൂ - ആരോഗ്യ വകുപ്പുകളും കർശന നടപടി കളുമായി രംഗത്ത് . കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം കടകളിലെത്തി ഇവർക്ക് നിർദ്ദേശങ്ങൾ നൽകുകയും കടകൾക്കു മുന്നിൽ ഇടപാടുകാർക്ക് അകലം പാലിക്കാനായി മാർക്ക് ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു . എന്നാൽ ഇത് ലംഘിച്ചുകൊണ്ട് നിരവധി പേരാണ് ചില കടകളിൽ തിക്കിത്തിരക്കുത് . ഇരിട്ടി സി ഐ കെ. കുട്ടികൃഷ്ണൻ, തഹസിൽദാർ കെ.കെ. ദിവാകരൻ , നഗരസഭാ എച്ച് ഐ കുഞ്ഞിരാമൻ, ചെയർമാൻ പി.പി. അശോകൻ എന്നിവർ ശനിയാഴ്ച ഉച്ചയോടെ മേഖലകളിൽ നടത്തിയ പരിശോധനയിൽ വീണ്ടും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ഇത്തരം നിർദ്ദേശങ്ങൾ ലംഘിക്കുന്നത് കണ്ടെത്തുകയും ഇവർക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്തു. മേലെ സ്റ്റാന്റിനു സമീപം പ്രവർത്തിക്കുന്ന ഒരു ഹോൾസെയിൽ അടക്കമുള്ള പലചരക്ക് കട ഉടമക്ക് ഇവർ ശക്തമായ താക്കീതു നൽകി. അഞ്ചു പേരിൽ കൂടുതൽ പേരെ കാണുകയാണെങ്കിൽ കട അടച്ചുപൂട്ടുന്ന നടപടി അടക്കം നേരിടേണ്ടി വരുമെന്നും ഇവർ അറിയിച്ചു. കടയിലേക്ക് എത്തുന്ന വഴി ഒരാൾക്ക് മാത്രം കടന്നു വരാവുന്ന രീതിയിൽ ഗ്രില്ലുകൾ വെച്ച് തടസ്സ പ്പെടുത്തുകയും ചെയ്തു.
إرسال تعليق