ഉളിക്കൽ:കോവിഡിന്റെ മറവിലെ സ്പ്രിംഗ്ളർ അഴിമതിക്കെതിരെ സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ആരോഗ്യ വിവരം എന്റെ സ്വകാര്യത അതു തൂക്കി വിറ്റ സർക്കാർ നടപടി അന്വേക്ഷിക്കണം, മറച്ച് വയ്ക്കാനൊന്നുമില്ലെങ്കിൽ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരപരിപാടി 5000 കേന്ദ്രങ്ങളിലായി 15000 യുവാക്കൾ പങ്കെടുത്തു. സമരത്തിന് ശേഷം യൂത്ത് കെയറിന്റെ ഭാഗമായി ഒരു ലക്ഷം പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു..
ഉളിക്കൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമരങ്ങൾക്ക് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ദിലീപ് മാത്യൂ, ജെയ്സൺ കളരിക്കൽ, അബിൻ വടക്കേക്കര, ഷിന്റോ മൂക്കനോലി, പ്രിൻസ് മണികടവ്, ജോയൽ പെരുമ്പള്ളി, ഷിനോജ് പുറവയൽ, ഷിബിൻ അറബി, സുജിത്ത് വട്ടിയാംതോട്, ജസ്റ്റിൻ മാട്ടറ എന്നിവർ നേതൃത്വം നൽകി...

إرسال تعليق