കോവിഡിന്റെ മറവിലെ സ്പ്രിംഗ്ളർ അഴിമതിക്കെതിരെ സമരവുമായി യൂത്ത് കോൺഗ്രസ് കമ്പലൂർ


കമ്പല്ലൂർ:കോവിഡിന്റെ മറവിലെ സ്പ്രിംഗ്ളർ അഴിമതിക്കെതിരെ സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ആരോഗ്യ വിവരം എന്റെ സ്വകാര്യത അതു തൂക്കി വിറ്റ സർക്കാർ നടപടി അന്വേക്ഷിക്കണം, മറച്ച് വയ്ക്കാനൊന്നുമില്ലെങ്കിൽ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരപരിപാടി 5000 കേന്ദ്രങ്ങളിലായി 15000 യുവാക്കൾ പങ്കെടുത്തു. സമരത്തിന് ശേഷം യൂത്ത് കെയറിന്റെ ഭാഗമായി ഒരു ലക്ഷം പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂരിൽ സമര പരിപാടിയ്ക്ക് യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജോബിൻ ബാബു നേതൃത്യം നല്കി.ജിന്റോ കട്ടക്കയം,ജോയൽ ഇഞ്ചിയിൽ,ജിസ് ഇഞ്ചിയിൽ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement