പി.എസ്.സി. മാറ്റിവെച്ച പരീക്ഷകള്‍ക്കുശേഷം പുതിയ പരീക്ഷകളുടെ തീയതി

തിരുവനന്തപുരം: പി.എസ്.സി.യുടെ പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കുന്നത് മാറ്റിവെച്ച 62 പരീക്ഷകൾ പൂർത്തിയാക്കിയശേഷം. സ്കൂളുകൾ തുറക്കുന്നതുകൂടി കണക്കിലെടുത്തേ പുതിയ പരീക്ഷത്തിയതി നിശ്ചയിക്കാനാകൂ. മേയ് 30 വരെയുള്ള പരീക്ഷാ കലണ്ടറാണ് പി.എസ്.സി. തയ്യാറാക്കിയിരുന്നത്.  ജൂൺ മുതലുള്ള കലണ്ടറാണ് പ്രസിദ്ധീകരിക്കാനുള്ളത്. മേയ് മൂന്നിന് അടച്ചിടൽ അവസാനിച്ചശേഷമായിരിക്കും അക്കാര്യം പരിശോധിക്കുന്നത്.  കെ.എ.എസിന്റെ മുഖ്യപരീക്ഷ ജൂലായിൽ രണ്ടുദിവസമായി നടത്തുമെന്ന് പി.എസ്.സി. പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ല. അതിന്റെ മാർക്കനുസരിച്ചാണ് മുഖ്യപരീക്ഷ എഴുതാൻ അർഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതുവൈകുന്നതിനാൽ മുഖ്യപരീക്ഷ ജൂലായിൽത്തന്നെ നടത്താനാകുമോയെന്ന ആശങ്കയുണ്ട്. ഇതിന്റെ റാങ്ക്പട്ടിക നവംബർ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നും പി.എസ്.സി. അറിയിച്ചിരുന്നു.  

Post a Comment

Previous Post Next Post

Join Whatsapp

Advertisement