തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങി കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു. ഗർഭിണികൾ, കൊറോണ ഒഴികെയുള്ള രോഗങ്ങൾ കൊണ്ട് വലയുന്നവർ, വിസ കാലാവധി കഴിഞ്ഞവർ, സന്ദർശക വിസയിലെത്തി കുടുങ്ങിപോയവർ മറ്റ് പല രീതികളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്നിവർക്കാണ് പരിഗണന. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ഇല്ലാത്തതിനാൽ ആരും തിരക്കു കൂട്ടേണ്ടെന്ന് നോർക്ക അധികൃതർ അറിയിച്ചു.WWW. NORKAROOTS.ORG എന്ന വെബ്സ്റ്റൈലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മുൻഗണനാ പട്ടിക സർക്കാർ നേരത്തെ പ്രഖ്യാപിക്കുകയും മാർഗ്ഗ രേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.സന്ദർശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂർത്തിയാക്കിയവർക്കുമാണ് ആദ്യ അവസരം. പിന്നീട് വയോജനങ്ങൾ ഗർഭിണികൾ കൊറോണയല്ലാത്ത രോഗമുള്ളവർ എന്നിവരാണ് മുൻഗണനപട്ടികയിലുള്ളത്. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾആദ്യ പടിയായിനോർക്കയിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. കോവിഡ് നെഗറ്റീവ് ആണെന്നസർട്ടിഫിക്കറ്റും ഹാജരാക്കണം. ലിങ്ക് അർധരാത്രിയോടെ ആക്റ്റീവാകുമെന്ന പറഞ്ഞിരുന്നെങ്കിലും ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. ഇന്നു തന്നെ ലിങ്കിൽ റജിസ്റ്റർ ചെയ്യാമെന്നാണ് പ്രതീക്ഷ. സർക്കാർ എല്ലാ വിധ സൗകര്യങ്ങളും മടങ്ങിവരുന്ന പ്രവാസികൾക്കായിഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പ്രവാസികൾ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേർക്ക്വേണ്ട ക്വാറന്റൈൻ സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. അതേസമയം പ്രവാസികളെ തിരികെയത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post a Comment