പ്രവാസി മലയാളികൾക്ക് പ്രത്യേക വിമാന സർവീസ് ഉടൻ വേണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്



കണ്ണൂർ: കേരളത്തിന്റെ സമ്പദ്ഘടനക്ക് സമാനതകളില്ലാത്ത സംഭാവനകൾ നല്കിയ വിദേശ മലയാളികൾ കടുത്ത പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യുദ്ധകാല അടിസ്ഥാനത്തിലുള്ള രക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ആവശ്യപ്പെട്ടു.
ലോക് ഡൗൺ കഴിയുന്നത് വരെ കാത്ത് നിൽക്കാതെ ചികിത്സ ലഭിക്കേണ്ടവരെയും കൂടുങ്ങിക്കിടക്കുന്നവരേയുo ഉടൻ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവ്വീസ് ഏർപ്പെടുത്തണം.  ഇതിനോടകം ചില ഗൾഫ് ഭരണാധികാരികൾ പ്രഖ്യാപിച്ച സഹായ സന്നദ്ധത ഉടൻ പ്രയോജനപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യറാകണം. ഇതിനായ് എം.പിമാരും എം.എൽ.എ.മാരും ഒറ്റക്കെട്ടായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭക്ഷണം, ചികിത്സ, താമസം .തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലുo ലഭ്യമല്ലാത്ത ഗൾഫ് മേഖലയിലെ സാധാരണക്കാരായ പ്രവാസികളെ മുൻഗണനാക്രമത്തിൽ നാട്ടിലെത്തിക്കണം.
ലേബർ ക്യാമ്പിലും മറ്റുമായി കഴിയുന്ന തൊഴിലാളികൾക്ക് ഇന്ത്യൻ എംബസിയുടെ കൂടുതൽ സഹായം ഉറപ്പുവരുത്തണം.
വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും അവരുമായി സമ്പർക്കത്തിലുള്ള കുടുംബാഗങ്ങൾക്കും കോവിഡ് പരിശോധന പോലും സമയത്ത് നടക്കുന്നില്ലെന്നതും ഇവരിലെ കോവിഡ് ബാധിതരായവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നതുമായ വ്യാപകമായ പരാതികൾ ലോക ആരോഗ്യ സംഘടനയുടെയും മറ്റും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കണമെന്നും അഡ്വ. സജീവ് ജോസഫ് സർക്കാരിനോടാവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement