വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യം ഒരുക്കാന്‍ തയ്യാറായി സംസ്ഥാനത്ത് വിവിധ സംഘടനകളും, സംഘാടകരും, രാഷ്ട്രീയ പാർട്ടികളും രംഗത്ത്.
പ്രവാസികൾക്കായി നുച്ചിയാട് ഭാഗത്തു വരുന്ന 4 മദ്രസകളും, 5 പള്ളികളും നാട്ടിലെത്തുന്ന പ്രവാസികൾക്ക് കാറന്റൈൻ കഴിയാനായി വിട്ടു നൽകുമെന്ന് നുച്ചിയാട് മഹല്ല് ജമാഅത്ത് കമ്മിറ്റി അറിയിച്ചു. പ്രയാസങ്ങളിലെല്ലാം നമ്മോടൊപ്പം നിന്ന പ്രവാസികൾക്ക് വേണ്ടി ഇബ്രാഹിം ദാരിമി മെമ്മോറിയൽ എഡ്യൂക്കേഷണൽ കോംപ്ലക്സ് വിട്ടു നൽകുമെന്ന് സ്ഥാപനത്തിന്റെ സംഘാടകരും അറിയിച്ചു. അതെ സമയം നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് മികച്ച ആരോഗ്യ പരിചരണവും, സുഭിക്ഷിതവും സുഖകരവുമായ ക്വാറന്റെന്‍ സംവിധാനം ഒരുക്കുമെന്ന് ഉളിക്കൽ ഗ്രാമപഞ്ചായത്തും അറിയിച്ചു.
വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാരും, അതിനാവശ്യമായ ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്. എന്നാൽ വരുന്നവരെയെല്ലാം ക്വാറന്റൈനില്‍ ഇരുത്താനുള്ള സൌകര്യങ്ങള്‍ എങ്ങനെ ഒരുക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് സഹായ വാഗ്ദാനവുമായി കേരളത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ള സംരക്ഷണ വലയമൊരുങ്ങുന്നത്.

Post a Comment