ഉളിക്കല്‍ : പരിക്കളം ടാഗോർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃ ത്വത്തിൽ വീടുകളിൽ പുസ്തക വിതരണം ചെയ്യുന്ന പദ്ധതിക്ക് വൻ സ്വീകാര്യത ആവശ്യമുള്ള പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന പ്രവർത്തനമാണ് വായനശാലയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഒരു അൻപതോളം വീടുകളിലാണ് വായനശാലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യുവജനവേദിയുടെ സഹകരണത്തോടെ നടക്കുന്നത്. പരിക്കളം എഡ്യുക്കേഷണൽ സൊസൈറ്റി വിട്ടു നൽകിയ വാഹനത്തിലാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം വായന ശാല ലൈബ്രറേറിയൻ കെ.പി.ചന്ദ്രബാബു നിർവഹിച്ചു. സെക്രട്ടറി കെ.കെ.സുരേഷ് മാസ്റ്റർ, വിഷ്ണു എൻ.സി, മിഥുൻ എം, ശ്രീനാഥ് പി.കെ. എന്നിവർ നേതൃത്വം നൽകി

إرسال تعليق