ലോക്ക് ഡൗണിൽ പിടിച്ച വണ്ടി തിരിച്ചു കിട്ടി എന്ന് കരുതി സന്തോഷിക്കേണ്ട: ഇനിയാണ് ഒളിച്ചിരിക്കുന്ന കെണികൾ


ലോക്ക് ഡൗൺ   നിയമം ലംഘിച്ച് പുറത്തിറങ്ങിയതിനെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് തിരികെ നൽകാനുള്ള നീക്കത്തിലാണ് പോലീസ്. തിങ്കളാഴ്ച മുതൽ സ്റ്റേഷനിൽ എത്തി വാഹനം തിരികെ കൊണ്ടു പോകാം. പോലീസ് അറിയിക്കുന്നത് അനുസരിച്ചാവും വാഹനങ്ങൾ വിട്ടുനൽകുക

ഇതിനായി ഉടമ പോലീസ് സ്റ്റേഷനിലെത്തിയ നിർദ്ദിഷ്ട പോലീസ് ഉദ്യോഗസ്ഥൻ മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണം പോലീസ് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാക്കാം എന്ന നിബന്ധനയിൽ ആയിരിക്കും വാഹനങ്ങൾ വിട്ടുനൽകുക പിടിച്ചെടുത്ത വാഹനങ്ങൾ ആദ്യം പിടിച്ചെടുതതവ  എന്ന ക്രമത്തിൽ ആയിരിക്കും തിരികെ നൽകുക. വാഹനം തിരികെ ലഭിച്ചു എന്ന് കരുതി അധികം ആഹ്ലാദിക്കണ്ട  ഇതുമായി ബന്ധപ്പെട്ട കേസ് നടപടികൾ തുടരും എന്നാണ് റിപ്പോർട്ടുകൾ ഒരു മാസം മുതൽ മൂന്നു കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കേസിൽ ചുമത്തുന്നത്. പകർച്ചവ്യാധി നിയന്ത്രണംഓർഡിനൻസും ഐപിസി ആക്ട് കേരള പോലീസ് ആക്ട് അനുസരിച്ചുള്ള നടപടികളും നടക്കുക

കേരള പകർച്ചവ്യാധി ഓഡിനൻസ്  4(2)(എഫ്),5 കളക്ടറുടെ ഉത്തരവ് പ്രകാരമുള്ള വിലക്ക് ലംഘിച്ച് രണ്ടു വർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയും ലഭിക്കാം ഐപിസി 188 അനുസരിച്ച് ഒരു മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുക പോലീസിന് ഉത്തരവ് ലംഘിച്ച് ഇതിലൂടെ മറ്റൊരാൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ ആറു മാസത്തെ തടവ് ലഭിക്കാം ipc 269 വകുപ്പ് പ്രകാരം ആറ് മാസം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കേരള പോലീസ് ആക്ട് 118(ഇൗ) മൂന്നു വർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം

ഇപ്പോൾ വിട്ടുകൊടുക്കുന്ന വാഹനങ്ങൾ വീണ്ടും പിടിയിലായാൽ കളി മാറിയേക്കും എന്നും റിപ്പോർട്ടുകളുണ്ട് ഇപ്പോൾ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയേക്കുന്നത് എങ്കിൽ ഉടൻ വണ്ടിയുമായി വീണ്ടും പിടിയിലായ ജാമ്യം പോലും കിട്ടിയില്ല ഒപ്പം ഇപ്പോഴത്തെ വകമാറ്റി കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തും

ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം സംസ്ഥാനത്തൊട്ടാകെ ഇതുവരെ 23000 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തത് ആദ്യഘട്ടത്തിൽ പോലീസ് സ്റ്റേഷനുകൾ തന്നെ സൂക്ഷിച്ചു വാഹനങ്ങൾ സ്ഥലപരിമിതി മൂലം ആണ് വിട്ട് നൽകാൻ തീരുമാനിച്ചത്..

Post a Comment

أحدث أقدم

Join Whatsapp

Advertisement