കശുവണ്ടി സംഭരണം; സർക്കാർ പ്രഖ്യാപനം പാഴ് വാക്കായി: അഡ്വ.സജീവ് ജോസഫ്



കണ്ണൂർ:  കേരളത്തിൽ സഹകരണ സംഘങ്ങൾ വഴി കശുവണ്ടി സംഭരിക്കുകയും മതിയായ വില ഉറപ്പാക്കുകയും ചെയ്യുമെന്ന ഗവൺമെൻറ് ഉറപ്പ് പാഴ് വാക്കായതായി കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ആരോപിച്ചു. 
തുടക്കത്തിൽ കശുവണ്ടി സംഭരണത്തിന്  തയ്യാറായി മുന്നോട്ട് വന്ന പല സംഘങ്ങളും ഇപ്പോൾ സംഭരണം അവസാനിപ്പിച്ച് 
കർഷകരെ കയ്യൊഴിയുന്ന സാഹചര്യമാണുള്ളത്. സംഭരണം തുടരുന്ന സംഘങ്ങളാകട്ടെ പണം നൽകാൻ തയ്യാറാകാതെ 
കർഷകരെ വല യ്ക്കുകയാണ്. നിരവധി സം ഘങ്ങൾ കശുവണ്ടി സംഭരണം നിർത്തലാക്കി. ചിലയിടങ്ങളിൽ പകുതി പണം മാത്രമാണ് ലഭിക്കുന്നത്. സംഭരണത്തിനാവശ്യമായ ഫണ്ട് സംഘങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. 
ഈ പ്രത്യേക സാഹചര്യത്തിൽ
കർഷകർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അഡ്വ.സജീവ് ജോസഫ് ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم

Join Whatsapp

Advertisement