പടിയൂർ: വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് നടത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍. 21 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പത്ത് ചാക്ക് ശര്‍ക്കരയും പിടികൂടി. പടിയൂര്‍ പഞ്ചായത്തിലെ തായ്ക്കുണ്ടത്തുള്ള ചാലങ്ങോടന്‍ ജനാര്‍ദ്ദനനെയാണ് അറസ്റ്റ് ചെയ്തത്. മകന്‍ സി. ലിജില്‍ ഓടിപ്പോയി. മട്ടന്നൂർ റെയ്ഞ്ച് എക്‌സൈസും ഇരിക്കൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
Post a Comment