മലയാള സിനിമയുടെ താര രാജാവ് മോഹൻലാലിന് പിറന്നാൾ സമ്മാനമായി അക്കാപ്പെല്ല സംഗീതവിരുന്നൊരുക്കി സോഷ്യൽ മീഡിയയിൽ വൈറൽ ആയി ഉളിക്കൽ സ്വദേശി ഋത്വിക് എസ് ചന്ദ്
നിലവിൽ മലയാള സിനിമയിൽ സംഗീത സംവിധായകനായും പിന്നണി ഗായകനായും പ്രവർത്തിക്കുന്ന ഋത്വിക് ഒരുപിടി നല്ല ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്.
സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ വായ കൊണ്ടും കൈ കൊണ്ടും ആലപിക്കുന്ന സംഗീത രീതിയാണ് അക്കപ്പെല്ല എന്നറിയപ്പെടുന്നത്.
മോഹൻലാലിനെ നായകനാക്കി സംഗീത് ശിവൻ സംവിധാനം ചെയ്ത ഗാന്ധർവം സിനിമയിലെ “നെഞ്ചിൽ കഞ്ചബാണം” എന്ന ഗാനമാണ് അക്കപ്പെല്ലയിലൂടെ മലയാളത്തിന്റെ താരരാജാവിന് പിറന്നാൾ സമ്മാനമായി ഋത്വിക് ഒരുക്കിയത്. ഇത് ഇതിനോടകം സോഷ്യൽ മീഡിയയിൽ ഒരുപാട് ശ്രദ്ധ ആകർഷിച്ച് കഴിഞ്ഞു.
ബിനു പപ്പുവിനെ കേന്ദ്രകഥാപാത്രമാക്കി ബിൻഷാദ് നാസർ സംവിധാനം ചെയ്ത “കച്ചി” യാണ് ഋത്വിക്കിന്റെ ഏറ്റവും പുതിയ ചിത്രം.
തൃപ്പൂണിത്തുറ ആർ.എൽ. വി സംഗീത കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഋത്വിക് സംഗീത സംവിധാനത്തോടൊപ്പം പിന്നണി ഗായകനായും പ്രവർത്തിക്കുന്നു
ഉളിക്കൽ പൊയ്യൂർക്കരി സ്വദേശികളായ രാമചന്ദ്രന്റെയും സുഹസിനിയുടെയും മകനാണ് ഋത്വിക്.
Post a Comment