ഉളിക്കൽ പഞ്ചായത്തിൽ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്



ഉളിക്കൽ : കഴിഞ്ഞ ദിവസങ്ങളിൽ  സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ബ്ലാക്ക് ഫംഗസ് ബാധ ഉളിക്കൽ പഞ്ചായത്തിലും റിപ്പോർട്ട് ചെയ്തു. പഞ്ചായത്തിലെ വാർഡ് 12 ൽ  87 വയസ്സുള്ള കോവിഡ് സ്ഥിരീകരിച്ചായാൾക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 
ഇവരെ പരിയാരം കണ്ണൂർ  മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

ഇപ്പോൾ പ്രത്യേകിച്ച് ഈ കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും, പ്രമേഹ രോഗികൾ, ക്യാൻസർ രോഗികൾ, അവയവ മാറ്റം നടത്തിയവർ, പ്രതിരോധ ശേഷി കുറഞ്ഞവർ,  തലവേദന, കാഴ്ച്ച മങ്ങൽ, കണ്ണിനു ചുറ്റും വേദന, മുക്കിന്റെ പാലം, അണ്ണാക്ക് എന്നിവിടങ്ങളിൽ കറുപ്പ് കലർന്ന നിറ വ്യത്യാസം എന്നീ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ വൈദ്യ സഹായം തേടേണ്ടതാണെന്നും  ആരോഗ്യ വകുപ്പ് അറിയിച്ചു. 

അതുപോലെ പഞ്ചായത്തിൽ ഡെങ്കിപ്പനി ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പരിസര ശുചീകരണം എല്ലാവരും നടത്തണമെന്നും, വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യതകൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement