"എക്സ്പ്ലോർ മലയോരം"
യാത്രയ്ക്ക് തുടക്കമായി.
48 ഓളം യാത്രക്കാരുമായി ആനവണ്ടിയിലെ യാത്ര ആസ്വദിച്ച് എത്തിയവരെ പൈതൽ മലയുടെ താഴ്വാരമായ പൊട്ടൻപ്ലാവിൽ സ്വീകരിച്ചു.
മെയ് 15 ന് രാവിലെ 7.30 ന് കണ്ണൂർ ഡിപ്പോയിൽ നിന്നുമാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിനോദ സംഘം യാത്ര ആരംഭിച്ചത്. ഇരിക്കൂറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പൈതൽമല,
ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കാണ് ഒരു പകൽ ദിനം മുഴുവൻ ആസ്വദിക്കാവുന്ന വിധത്തിൽ യാത്ര ഒരുക്കിയിരിക്കുന്നത്.
എൻട്രി പാസുകൾക്ക് പുറമേ, ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവ ഉൾപ്പെടെ 750 രൂപ മാത്രമാണ് ആളൊന്നിന് ഈ യാത്രക്കായി കെ.എസ്.ആർ.ടി. വാങ്ങുന്നത്.

Post a Comment