നാളെയും ശക്തമായ മഴ തുടരും, ഇന്ന് 13 ജില്ലയിൽ ഓറഞ്ച് അല‍ര്‍ട്ട്, നാളെ അഞ്ച് ജില്ലയിൽ റെഡ്അല‍ര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ് . അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ നാളെ റെ‍ഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നത്തെ കാറ്റിലും മഴയിലും മരം വീണ് സംസ്ഥാനത്ത് 7 വീടുകള്‍ തകര്‍ന്നു. മധ്യകേരളത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. അതേസമയം ‍ഞായറാഴ്ച വൈകിട്ടോടെ  മഴയ്ക്ക് അൽപം ശമനം വന്നിട്ടുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി നിലവിൽ കുറഞ്ഞതാണ് ശമനത്തിന് കാരണം. വൈകിട്ട് വന്ന മഴ അല‍ര്‍ട്ടിൽ എവിടെയും റെഡ് അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല 13 ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‍ര്‍ട്ട് നിലനിൽക്കുന്നു.കാസര്‍ഗോഡ് ജില്ലയിൽ മാത്രം യെല്ലോ അലര്‍ട്ടാണ്. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിൽ റെ‍ഡ് അലര്‍ട്ടും കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,മലപ്പുറം, വയനാട്, കാസ‍ര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement