സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

 സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്  സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നലത്തെ വില 4590 രൂപയായിരുന്നു. ഇന്നലത്തെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 36720 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസവും ഒരു പവൻ സ്വർണത്തിന് വില 36720 രൂപയായിരുന്നു.
നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വർണവില 3, 4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വർണ്ണവില. 35760 രൂപയായിരുന്നു നവംബർ ഒന്നിലെ സ്വർണ്ണവില. 13 ദിവസങ്ങൾക്കപ്പുറം 1120 രൂപയോളമാണ് സ്വർണവില വർധിച്ചത്. അവസാന 11 ദിവസത്തിനിടെ 1240 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില വർധിച്ചത്. ഈ മാസം 35760 രൂപയിൽ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഒരു പവൻ സ്വർണവില 36,880 രൂപയിലേക്ക് എത്തിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement