മലയോര മേഖലയിലെ സിനിമ പ്രേമികൾക്ക് ഉണർവേകി ഉളിക്കലിൽ ജി സിനിമാസ് നവംബർ 6ന് ഉദ്ഘാടനം ചെയ്യും...




ഉളിക്കൽ: മലയോര മേഖലയിലെ സിനിമ പ്രേമികൾക്ക് ഉണർവേകി ഉളിക്കലിൽ ജി സിനിമാസ് നവംബർ 6ന് ഉദ്ഘാടനം ചെയ്യും...

രണ്ട് തിയേറ്ററുകളാണ് ജി സിനിമാസിൽ ഒരുക്കിയിട്ടുള്ളത്.
അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ജി സിനിമാസ് പ്രേക്ഷകർക്കായി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

സോണി 4k പ്രൊജക്ടറും, ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റവും പ്രേക്ഷകർക്കു വേറിട്ട അനുഭവമാവും സമ്മാനിക്കുക.
രണ്ട് തിയേറ്ററുകളിലുമായി 400 പേരെ ഉൾക്കൊള്ളാൻ സാധിക്കും.
ഉളിക്കല്ലിൽ മുമ്പ് തിയ്യേറ്റർ ഉണ്ടായിരുന്ന സ്ഥലത്ത് (ഉളിക്കൽ പഞ്ചായത്ത് ഓഫീസിന് മുൻ വശം) തന്നെയാണ് പുതിയ തിയേറ്ററും ഒരുക്കിയിട്ടുള്ളത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement