സംസ്ഥാനത്ത് ഒൻപതാം തരം വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം; ഉത്തരവിറക്കി


സംസ്ഥാനത്ത് ഒൻപതാം തരം വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരി​ഗണിച്ചുമാണ് ക്ലാസ് കയറ്റം നൽകുക.

ഇക്കഴിഞ്ഞ ഒരു വർഷക്കാലം വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവർത്തനങ്ങളുടെ അവലോകനം നടത്തണം. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ ക്ലാസുകളിലെത്തുന്ന കുട്ടികളുമായി ക്ലാസ് ടീച്ചർമാർ ഫോണിൽ ആശയവിനിമയം നടത്തും. കുട്ടികളുടെ പഠനനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവയെപ്പറ്റി വിശദമായി മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കും

Post a Comment

أحدث أقدم

Join Whatsapp

Advertisement