ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിലേക്കുമായി വിതരണം ചെയ്യുന്ന പൾസ് ഓക്സി മീറ്ററുകളുടെ വിതരണോദ്ഘാടനം നടത്തി


 ഉളിക്കൽ.ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ  20 വാർഡുകളിലേക്കുമായി വിതരണം ചെയ്യുന്ന പൾസ് ഓക്സി മീറ്ററുകളുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വക്കേറ്റ്. റോബർട്ട്‌ ജോർജ്  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ പി സി ഷാജിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
പഞ്ചായത്ത്‌ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി ഒ എസ് ലിസ്സി ടീച്ചർ, ബ്ലോക്ക് മെമ്പർമാരായ ശ്രീ ബേബി തോലാനി,ശ്രീ ചാക്കോ പാലക്കലോടി, ഇരിക്കൂർ BDO അബു, ഉളിക്കൽ മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത് മാത്യു, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ആയിഷ ഇബ്രാഹിം, പഞ്ചായത്ത്‌ മെമ്പർമാർ,  സെക്രട്ടറി എന്നിവർ  പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement