തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേർ മാത്രം പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് മഹാമാരി കണക്കിലെടുത്ത് ആഘോഷം ഒഴിവാക്കുന്നു. 500 ഇത്തരം ഒരു കാര്യത്തിന് വലിയ സംഖ്യ അല്ല. കഴിഞ്ഞ സത്യപ്രതിജ്ഞ 40000 പേരുടെ സാന്നിധ്യത്തിൽ ആയിരുന്നു. 140 എംഎൽഎമാരും, കേരളത്തിൽ നിന്നുള്ള എംപിമാരും ഉണ്ട്. അവരെ ഒഴിവാക്കാൻ ആകില്ല. ന്യായാധിപന്മാർ, അനിവാര്യരായ ഉദ്യോഗസ്ഥർ. മാധ്യമ പ്രവർത്തകർ എന്നിവരെയും ഒഴിവാക്കാൻ ആകില്ല. 3 കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന പ്രാരംഭചടങ്ങിൽ 500 വലിയ എണ്ണം അല്ല എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
إرسال تعليق