KCYM സംസ്ഥാന ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.എബിൻ കുമ്പുക്കലിന് സ്വീകരണം നൽകി...

 

ചെമ്പേരി: കെസിവൈഎം ചെമ്പേരി ഫൊറോനയുടെ നേതൃത്വത്തിൽ അർദ്ധ വാർഷിക സെനറ്റ് സമ്മേളനവും കെസിവൈഎം സംസ്ഥാന ട്രഷറർ ശ്രീ.എബിൻ കുമ്പുക്കലിന് സ്വീകരണവും നടത്തപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ  ഫൊറോന,  യൂണിറ്റ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു.ഫൊറോന പ്രസിഡൻ്റ് ശ്രീ. ജോയൽ പുതുപ്പറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന ട്രഷറർ ശ്രീ. എബിൻ കുര്യാക്കോസ് കുമ്പുക്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാദർ നോബിൾ ഓണംകുളം, കുടിയാൻമല വികാരി ഫാദർ ആൻറണി മഞ്ഞളാംകുന്നേൽ, ഫൊറോന ഭാരവാഹികളായ ശ്രീ.സിജോ കണ്ണേഴത്ത്, ഷെൽബിൻ ലിസിഗിരി, ജിബിൻ തുണ്ടത്തിൽ, അലീന, ശിൽപ, ജോമോൻ  കരിനാട്, ജോമോൻ കണ്ണംപ്ലാക്കൽ, എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement