മാട്ടറ ഗ്രാമം ഇനി ശുചിത്വ സുന്ദര സുരക്ഷിത ഗ്രാമം; ഡ്രൈഡേയോട് കൂടെ ശുചിത്വവാരത്തിന് അവസാനം

മാട്ടറ :കേരളത്തിന്‌ തന്നെ മാതൃകയായി മാട്ടറ ഗ്രാമം.ശുചിത്വ വാരത്തിനു ശേഷം ഡ്രൈ ഡേ കൂടി പൂർത്തിയാക്കിയതോടെ മാട്ടറ വാർഡ് പൂർണമായും ശുചീകരിക്കപ്പെട്ടു.വാർഡിലെ 415 വീടുകളിൽ വാർഡ് തല ജാഗ്രത സമിതിയുടെ വളണ്ടിയർമാർ ലഘുലേഖകൾ എത്തിച് ശുചിത്വ സന്ദേശം നൽകി. തുടർന്ന് ഒരാഴ്ച നീണ്ട ശുചീകരണം. സാധാരണ പൊതുസ്ഥലങ്ങൾ മാത്രം ശുചീകരിക്കുന്നിടത് പൊതുസ്ഥലങ്ങളും മുഴുവൻ വീടിന്റെ പരിസരങ്ങളും ശുചിയാക്കിയാണ് ഒരു ഗ്രാമം കൈകോർത്തത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച് ഹരിതകർമ സേനക്ക് കൈമാറി. ബാക്കിയുള്ള മുഴുവൻ മാലിന്യങ്ങളും വളണ്ടിയർമാർ വീടുകളിലെത്തി ശേഖരിച്  ഉപയോഗശൂന്യമായ കിണറുകളിൽ നിക്ഷേപിച്ചു മൂടി.വില്പനയോഗ്യമായ ആക്രി സാധനങ്ങൾ ശേഖരിച് ഒരിടത്തേക്ക് മാറ്റുകയും അത്‌ ജാഗ്രത സമിതി വിൽക്കുകയും ചെയ്യും. ആക്രിയിലൂടെ സമാഹരിക്കുന്ന തുക കൊണ്ട് ഗ്രാമത്തിലെ മുഴുവൻ വീടുകളിലും വേസ്റ്റ് ബിൻ സ്ഥാപിക്കും ടൺ കണക്കിന് മാലിന്യങ്ങൾ ആണ് ശേഖരിച്ചത്. വർഷം തോറും ഈ പ്രവർത്തനം തുടരുമെന്ന് വാർഡ് മെമ്പർ സരുൺ തോമസ് പറഞ്ഞു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേസ്റ്റ് ബിന്നുകളിൽ വീട്ടുകാർ നിക്ഷേപിക്കുന്നത് എല്ലാ മാസവും ഹരിത കർമ സേന ശേഖരിക്കും. കഴിഞ്ഞ ഞായറാഴ്ച ശുചിത്വ വാരം ഉദ്ഘാടനത്തോട് അനുബന്ധിച് മാട്ടറ ടൌൺ ശുചീകരണം നടത്തിയിരുന്നു. ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഈ ആഴ്ച വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ടൌൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വഴിവിളക്കുകൾ  സ്ഥാപിക്കലും  പൂച്ചെടികൾ പിടിപ്പിക്കലുമൊക്കെ നടക്കും. ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് ഈ ആഴ്ച അവസാനം ശുചിത്വ സുന്ദര ഗ്രാമം പ്രഖ്യാപനം നടക്കും. 
       തുടർന്ന് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ സുരക്ഷിത ഗ്രാമം പദ്ധതിയാണ് നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി മുഴുവൻ വീടുകളിലെയും കക്കൂസുകൾ പുനരുദ്ധാരണവും 500 square ഫീറ്റിൽ താഴെയുള്ള വീടുകളുടെ ഉൾവശം പ്ലാസ്റ്ററിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ജനകീയ പങ്കാളിതത്തോടെ നടപ്പാക്കും.
            ഒരു ചെറു ഗ്രാമം കേരളത്തിന്‌ തന്നെ മാതൃകയാകും വിധമുള്ള പ്രവർത്തനങ്ങളാണ് ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ എന്നൊരു കൊച്ചു ഗ്രാമത്തിൽ നടക്കുന്നത്. മഴക്കാലം വരുമ്പോൾ ഓടി പിടിച്ചുള്ള ശുചീകരണം നടക്കുന്ന നാട്ടിൽ കാലേക്കൂട്ടിയുള്ള ഈ പ്രവർത്തനം കേരളത്തിന്‌ തന്നെ മാതൃകയാകുകയാണ്.വീടുകളിലെ മാലിന്യ ശേഖരണത്തിന് തനിയെ സാധിക്കാത്തവരെ സന്നദ്ധ പ്രവർത്തകർ സഹായിച്ചു
       വിവിധ ടീമുകളായി നടത്തിയ മാലിന്യശേഖരണത്തിന് വാർഡ് മെമ്പർ സരുൺ തോമസ്, ജാഗ്രത സമിതി അംഗങ്ങളായ പ്രകാശ് വടക്കേൽ, അഭിനവ് കൊച്ചുപറമ്പിൽ, ഷാൻ മുളന്താനം, അഭിലാഷ് കാരിക്കൊമ്പിൽ, രജീഷ് മലയിൽ, ജിജോ വയലിൽകൊല്ലാട്ട് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement