ഇന്ധനവില രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പെട്രോള്‍ വില 85 രൂപയിലെത്തി.
_6 Dec 2020_
തിരുവനന്തപുരം:ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില.
തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില. സംസ്ഥാനത്ത് പലയിടത്തും പെട്രോൾവില 85 രൂപയിലെത്തി. കൊച്ചിയിൽ പെട്രോളിന് 83.66 രൂപയും ഡീസൽ 77.74 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില
നവംബർ 20ന് ശേഷം പെട്രോൾ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.
https://chat.whatsapp.com/H8yuEtRY7je3jVP3UJ1tdT
إرسال تعليق