ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോള്‍ വില 85 രൂപ കടന്നു, ഡീസല്‍ വില 80 രൂപയിലേക്ക്

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോള്‍ വില 85 രൂപ കടന്നു, ഡീസല്‍ വില 80 രൂപയിലേക്ക്

O5 -12- 2020

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. 16 ദിവസത്തിനിടെ 12മത് തവണയാണ് ഇന്ധന വില വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 2.20 രൂപയും ഡീസലിന് 3.13 രൂപയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 85.13 രൂപയും ഡീസലിന് 79.07 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 85.13 രൂപയും ഡീസലിന് 79.07 രൂപയാണ് വില. കൊച്ചിയില്‍ പെട്രോള്‍ 83.29 രൂപ, ഡീഡല്‍ 77.32 രൂപ. കോഴിക്കോട് പെട്രോള്‍ 83.64 രൂപ, ഡീസല്‍ 77.68 രൂപ. ഡല്‍ഹിയില്‍ പെട്രോള്‍ വില 83.13 രൂപയായി. ഡീസലിന് 73.32 രൂപയാണ് വില. മുംബൈയില്‍ പെട്രോള്‍ 89.78 രൂപ, ഡീസല്‍ 79.93 രൂപ.


Post a Comment

أحدث أقدم

Join Whatsapp

Advertisement