ആത്മഹത്യ പ്രേരണക്കുറ്റം; അര്‍ണാബ് ഗോസാമി കസ്റ്റഡിയില്‍.


റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസാമി പൊലീസ് കസ്റ്റഡിയില്‍. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കസ്റ്റഡി.

2018ല്‍ ഇന്റീരിയല്‍ ഡിസൈനറായിരുന്ന അന്‍വയ് നായികിന്റെയും അമ്മയുടെയും മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് നടപടി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗോസ്വാമിയും മറ്റ് രണ്ടുപേരും തനിക്ക് തരാനുണ്ടായിരുന്ന 5.40 കോടി രൂപ തിരികെ നല്‍കാന്‍ കൂട്ടാക്കാത്തതാണ് തന്നെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അന്‍വയ് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

അര്‍ണാബിനെ വീട്ടിലെത്തി പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ചോദ്യം ചെയ്യലിന് അര്‍ണാബിന് നോട്ടീസ് നല്‍കിയിരുന്നു.

മുംബൈ പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്ന് അര്‍ണാബ് പറഞ്ഞു. പൊലീസ് ബലപ്രയോഗം നടത്തി വാഹനത്തില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച റിപബ്ലിക് ടിവി പ്രതിനിധികളെ പൊലീസ് തിരിച്ചയച്ചിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement