ന്യൂനമര്‍ദം: കേരളം അതിജാഗ്രതയിൽ

ന്യൂനമര്‍ദം: കേരളം അതിജാഗ്രതയിൽ

 30-11-2020
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്കൻതീരത്തെത്താൻ സാധ്യതയുള്ളതിനാൽ കേരളവും അതിജാഗ്രതയിൽ. കേരളത്തിൽ ചൊവ്വാഴ്ചമുതൽ മൂന്നുദിവസം കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ഇടുക്കി മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് മഴയും കാറ്റും ശക്തമാവുന്നത്. ഡിസംബർ രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കിയിൽ റെഡ്അലർട്ടും പ്രഖ്യാപിച്ചു. മൂന്നിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

Content Highlight: Heavy rain alert over Kerala

Post a Comment

أحدث أقدم

Join Whatsapp

Advertisement