ഉളിക്കൽ: വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വന്ന പുറവായൽ PHC യിലെ ലാബ് ടെക്നിഷ്യൻ പോസ്റ്റും അസ്സിസ്റ്റന്റ് ഡോക്ടർ പോസ്റ്റും ഈ അടുത്ത ദിവസങ്ങളിൽ മാറ്റിയതിനാൽ PHC യുടെ പ്രവർത്തനം ദുർബലമാക്കിയിരിക്കുന്നു. എല്ലാ സൗകര്യങ്ങളും ഉള്ള ലാബ് ഇപ്പോൾ ടെക്നിഷ്യൻ ഇല്ലാത്തതിനാൽ പൂട്ടിയിരിക്കുന്നു. മലയോര പ്രദേശങ്ങളിൽ എല്ലാ സൗകര്യവും ഉള്ള ലാബ് ഇവിടെ മാത്രമാണുള്ളത്. ര ണ്ടു ഡോക്ടർമാർ സ്ഥിരമായി പ്രവർത്തിച്ചു വന്ന PHC യിലെ ഒരു ഡോക്ടറെ ഇക്കഴിഞ്ഞ 22ന് ഇരിട്ടിയിലേക്ക് മാറ്റി അറിയിപ്പ് വന്നിരിക്കുന്നു. 20വാർഡികളിലായി 50,000 ൽ പരം ആൾക്കാർ ബന്ധപ്പെടുന്ന സർക്കാർ ആശുപത്രിയിൽ രണ്ടു ഡോക്ടർ അപര്യാപ്തമാണെന്ന് അറിഞ്ഞിട്ടും ഒരു ഡോക്ടറെ മാറ്റിയതിൽ ജനങ്ങൾ പ്രയാസപ്പെടുന്നുണ്ട്. ഡോക്ടർ PHC യിൽ സേവനം നടത്തുന്നതിനിടയിൽ ഒ പി, പഞ്ചായത്ത് തല കോവിഡ് മിറ്റിംഗ് പ്രൊജക്റ്റ് വർക്ക് ഫീൽഡ് വർക്, കോവിഡ് ഡ്യൂട്ടി, തുടങ്ങി പല ജോലികളും ചെയ്യുന്നുണ്ട്. ഒരാൾ മാത്രം ഇത്രയും ജോലി ചെയ്യാൻ കഴിയല്ലെന്നറിഞ്ഞിട്ടും ഉത്തരവ് ഇറക്കുന്നവർ ശ്രദ്ധിക്കുന്നില്ലെന്ന പരാതി വർദ്ധിക്കുന്നു. പ്രയാസങ്ങൾ പഞ്ചായത്ത് ഭാരവാഹികളെയും ആരോഗ്യ വിഭാഗം മേലുദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും യാതൊരു പ്രതികരണവും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

إرسال تعليق