ശ്രീകണ്ഠപുരം; വാളയാർ നീതി നിഷേധത്തിന്റെ ഒന്നം വാർഷിക ദിനത്തിൽ വളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് നീതി കിട്ടണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട്
കെ എസ് യൂ ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി ധർണ നടത്തി. പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും, ഒത്താശ ചെയ്യുന്ന നിയമവകുപ്പ് മന്ത്രി എ കെ ബാലൻ രാജിവെക്കണമെന്നും _ഡി സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ആവശ്യപ്പെട്ടു_. പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് ജോസഫ് തലക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി ടി അഭിജിത്ത്, പി പി ചന്ദ്രാഗതൻ മാസ്റ്റർ, വിജിൽ മോഹനൻ, എ കെ ഇസ്മായിൽ, ആൽബിൻ അറക്കൽ, നീൽ തോമസ്, അഭിജിത്ത് നാടുവിൽ,ജിതിൻ കുടിയാൻമല എന്നിവർ സംസാരിച്ചു.

Post a Comment